സംഘടിത സകാത്ത് മേഖലയിൽ 22 വർഷമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിന്റെ സാഹചര്യം വിലയിരുത്തി സകാത്ത് മാനേജ്മെന്റിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് സഹായകരമായ പഠനവും ഗവേഷണവും നിർവഹിക്കുന്നതിനാണ് ഫെലോഷിപ്.
ലക്ഷ്യം
- ബൈത്തുസ്സകാത്ത് കേരളയുടെ 22 വർഷത്തെ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റ് നിർവഹിക്കുക.
- ബൈത്തുസ്സകാത്ത് കേരളയിൽ അഫിലിയേറ്റ് ചെയ്ത പ്രാദേശിക സകാത്ത് യൂനിറ്റുകളുടെ സോഷ്യൽ ഓഡിറ്റ് നിർവഹിക്കുക
- സകാത്ത് കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വഹിക്കുന്ന പങ്ക് ഡോക്യുമെന്റ് ചെയ്യുന്നതിന് ടൂൾ തയാറാക്കുക.
- സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തി സകാത്ത് പദ്ധതികൾ നിർണയിക്കുന്നതിന് മാനദണ്ഡങ്ങൾ തയാറാക്കുക
ആകെ ഫെലോഷിപ്പുകളുടെ എണ്ണം :1. ഫെലോഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ:
- സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് വിഷയത്തിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർ
- സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് മേഖലയിൽ ബിരുദാനന്തര ബിരുദവും സകാത്ത് / എൻ.ജി.ഒ മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വ്യക്തികൾ.
പഠന കാലാവധി - ഒരു വർഷം. റിസർച്ച് പ്രൊപോസലിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ വ്യക്തികളെ തെരെഞ്ഞെടുക്കുക. ഡിസംബർ 10 നകം പ്രൊപോസലും സി.വിയും baithuzzakathkerala@gmail.com ലേക്ക് മേയിൽ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 7736504822, 9847539070.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.