തിരുവനന്തപുരം: അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്നും ആശുപത്ര ി കിടക്കയിൽ ഇക്കാര്യങ്ങൾ തെൻറ മാതാവിനോട് അർജുൻ സമ്മതിച്ചിരുന്നതായും ബാലഭാസ്ക റിെൻറ ഭാര്യ ലക്ഷ്മി. ഒരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലും ഇപ്പോൾ പറ്റുന്നില്ലെന്നതൊഴിച്ചാൽ തെൻറ ഓർമക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ല. കൊല്ലത്ത് കാര്‍ നിർത്തി ബാലുവും ഡ്രൈവർ അർജുനും കാപ്പി കുടിച്ചിരുന്നു. അതിനുശേഷവും അര്ജുന് തന്നെയാണ് ഓടിച്ചത്. ബാലു പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ഞാനും മകളും മുൻസീറ്റിൽ. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ശക്തിയായി ഗ്ലാസിലിടിച്ചു പിന്നീട് ഒന്നും ഓര്‍മയില്ല.
ആശുപത്രിയിലായിരുന്നപ്പോഴും അര്ജുന് പലരോടും പറഞ്ഞിരുന്നത് കാര്‍ ഓടിച്ചത് താന്‍ തന്നെയെന്നായിരുന്നു എന്നാണ്. എെൻറ അമ്മയോടും ‘പറ്റിപ്പോയി, ഉറങ്ങിപ്പോയി’ എന്നു പറഞ്ഞിരുന്നു. പിന്നീട് ഡിസ്ചാര്‍ജിന് ശേഷമാണ് അര്ജുന് പൊലീസിനോട് ഇതെല്ലാം മാറ്റിപ്പറഞ്ഞത്. അത് എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ കേസ് ഭയന്നിട്ടായിരിക്കുമെന്നും ലക്ഷ്മി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഫേസ്ബുക്കിലൂടെ തനിക്കെതിരെ പോസ്റ്റിട്ട പ്രിയ വേണുഗോപാൽ ബാലുവിെൻറ അടുത്ത ബന്ധുവാണ്. ആരോപണങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ല. പലതും മറുപടി അർഹിക്കാത്തതാണ്. അപകടത്തിലൂടെ എനിക്ക് നഷ്ടപ്പെട്ടത് എെൻറ ജീവനും ജീവിതവുമായിരുന്നു. വാഹനത്തിൽനിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ ഒരു വിവാഹത്തിന് അണിയാനായി ബാങ്ക് ലോക്കറിൽനിന്ന് എടുത്തതാണ്. ഇതൊക്കെ പൊലീസ് രേഖകളുടെ അടിസ്ഥാനത്തിൽ തിരികെ നൽകിയിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിക്ക് ബാലഭാസ്കറിെൻറ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അപകടം സംഭവിച്ച് ആശുപത്രിയിലായ സമയത്തും എല്ലാ കാര്യങ്ങള്‍ക്കും ഓടിനടന്നത് അയാളാണ്. പിന്നീട് എന്നെ തുടര്‍ചികിത്സകള്‍ക്കായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായം ചെയ്തിട്ടുമുണ്ട്. പക്ഷെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് വലിയ ഞെട്ടലായിരുന്നു. പക്ഷേ, ഒരിക്കലും പ്രകാശ് ബാലുവിെൻറ മാനേജർ ആയിരുന്നില്ല - ലക്ഷ്മി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.