തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിേൻറയും മകളുടേയും മരണത്തിലേക്ക് നയി ച്ചത് സ്വാഭാവികമായ വാഹനാപകടം മാത്രമാണെന്ന നിഗമനത്തിലേക്ക് ൈക്രംബ്രാഞ്ച്. എന്ന ാൽ, സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ബന്ധുക്കൾ. അപകടത്തില്‍ ബാഹ്യ ഇടെപടലുക ള്‍ ഉണ്ടായതായി കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചു.
ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ചുണ്ടായ ഒരു വാഹനാപകടം മാത്രമാണ് ഇതെന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച്. അതിനാൽ അർജുനെതിരെ അമിതേവഗതയിൽ വാഹനമോടിച്ച് അപകടത്തിൽപ്പെട്ടതിന് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് സാധ്യത.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറച്ചുപേരുടെ കൂടി മൊഴി രേഖപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നു. അതിന് മുമ്പായി വിവരങ്ങള്‍ ബാലഭാസ്കറിെൻറ കുടുംബത്തെ ധരിപ്പിക്കും.
എന്നാൽ, സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബാലഭാസ്കറിെൻറ കുടുംബം ആവശ്യപ്പെടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്കറിെൻറ മുൻ മാനേജർ ഉൾപ്പെടെ അറസ്റ്റിലായതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.