തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിൻെറ അപകട മരണത്തിൽ വിശദമായ അന്വേഷണം വേണ മെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ബാലഭാസ്കറിൻെറ ഫോൺ രേഖകൾ പരിശോധിക്കണം. ഡ്രൈവർ അർജുൻ മൊഴി മാറ്റിയതിൽ സംശയ മുണ്ട്. സ്വർണ കടത്തു കേസിലെ പ്രതികൾ ഉൾപ്പെട്ടിട്ടും ആ ദിശയിൽ അേന്വഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും ബാലഭാസ്കറിൻെറ ബന്ധു പ്രിയ വേണുഗോപാൽ ചോദിച്ചു.
കേസിലെ പ്രധാന തെളിവുകൾ നഷ്ടപ്പെട്ടേക്കാം. ബാലഭാസ്കറിൻെറ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് വിശദമായ അേന്വഷണം വേണം. സംഭവത്തിൽ മൊഴി നൽകിയവരുടേതുൾപ്പെടെ എല്ലാവരുടേയും ഫോൺ വിശദാംശങ്ങൾ പരിശോധിക്കണം. കേസന്വേഷണം വലിച്ചു നീട്ടിയത് പ്രധാന തെളിവുകൾ നഷ്ടപ്പെടുത്താൻ വേണ്ടിയാണോ എന്നും പ്രിയ േവണുഗോപാൽ ചോദിക്കുന്നു. ക്രൈംബ്രാഞ്ചിൻെറ അന്വേഷണം തൃപ്തികരമല്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബർ 25ന് നടന്ന വാഹനാപകടത്തെ തുടർന്നാണ് ബാലഭാസ്കറും രണ്ട് വയസുകാരി മകൾ തേജസ്വിനി ബാലയും മരിച്ചത്. മകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജ്ജുനിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.