തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ സാമ്പത്തിക ഇടപാടിൽ അസ്വാഭാവികതയില്ലെന്ന് കേസ് അന്വേഷി ക്കുന്ന പൊലീസ് സംഘം. പാലക്കാട് സ്വദേശിയായ ഡോക്ടറുമായി എട്ട് ലക്ഷത്തിെൻറ സാമ്പത്തിക ഇടപാട് ബാലഭാസ ്കർ നടത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡോക്ടറെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു. ബാലുവിൽനിന്ന് പണം വാങ്ങിയിരുന്നെന്നും അതിനുള്ള ചെക്ക് തിരിച്ച് നൽകിയെന്നുമാണ് അവർ മൊഴി നൽകിയത്. അതിന് അടിസ്ഥാനമായ ബാങ്ക് ഇടപാട് രേഖകളും അവർ പൊലീസിന് കൈമാറി. അതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇൗ നിഗമനത്തിൽ എത്തിയത്.
എന്നാൽ, ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി പൊലീസിെൻറ വാദങ്ങൾ ഖണ്ഡിച്ചു. മകെൻറ മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പറയുന്ന എട്ടു ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർതന്നെ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി വെളിപ്പെടുത്തി. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അങ്ങനെ പറയുന്നത്. ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെതന്നെ ബാലുവിനൊപ്പം വിട്ടു. കരുതിക്കൂട്ടി നടത്തിയ അപകടമാണെന്ന് ഒറ്റനോട്ടത്തിൽ തനിക്ക് സംശയം േതാന്നി. െഎ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പുരോഗതി അപ്പപ്പോൾ അറിയിക്കാമെന്ന് ഡി.ജി.പി മുമ്പ് ഉറപ്പുനൽകിയെങ്കിലും അതുണ്ടാകുന്നില്ലെന്നും ഉണ്ണി ആരോപിച്ചു.
അതിനിടെ വാഹനം ഒാടിച്ചത് ആരെന്നുള്ള തർക്കം തുടരുകയാണ്. വാഹനം ഒാടിച്ചത് ബാലഭാസ്കറായിരുന്നെന്നാണ് അർജുെൻറ മൊഴി. എന്നാൽ, അർജുനായിരുന്നു വാഹനം ഒാടിച്ചതെന്ന് ബാലുവിെൻറ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. ആരാണ് വാഹനമോടിച്ചതെന്ന് തിരിച്ചറിയാൻ പൊലീസ് ഫോറൻസിക് റിപ്പോർട്ടുകളെ ആശ്രയിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.