പയ്യന്നൂർ: തളിപ്പറമ്പിലെ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണെൻറ ദുരൂഹമരണത്തിൽ പയ്യന്നൂരിലെ അഭിഭാഷക കെ.വി. ശൈലജയെയും ഭർത്താവ് പി. കൃഷ്ണകുമാറിനെയും തൃശൂർ ക്രൈം ഡിറ്റാച്ച്മെൻറ് ബ്യൂറോ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ എേട്ടാടെയാണ് ഡിവൈ.എസ്.പി കെ.എഫ്. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഭിഭാഷകയുടെ തായിനേരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണെൻറ സ്വത്തു തട്ടിയെടുത്ത കേസിൽ ശൈലജ, കൃഷ്ണകുമാർ, ശൈലജയുടെ സഹോദരി ജാനകി എന്നിവരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാനകിയെ പ്രായത്തിെൻറ പരിഗണന നൽകി പയ്യന്നൂർ കോടതി ജാമ്യത്തിൽവിെട്ടങ്കിലും ശൈലജയെയും കൃഷ്ണകുമാറിനെയും റിമാൻഡ് ചെയ്തു. ഒരു മാസം മുമ്പാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണനെ ജാനകി വിവാഹം ചെയ്തുവെന്ന അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.ഇതുസംബന്ധിച്ച് പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം പയ്യന്നൂരിലും തിരുവനന്തപുരത്തും കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും നടത്തിയ അന്വേഷണത്തിെൻറ രേഖകൾ ജില്ല പൊലീസ് മേധാവി മുഖേന തൃശൂർ റൂറൽ എസ്.പി.ക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് ബാലകൃഷ്ണെൻറ ദുരൂഹമരണം സംബന്ധിച്ച പുനരന്വേഷണം കൊടുങ്ങല്ലൂർ െപാലീസ് ആരംഭിച്ചത്. പിന്നീട് കേസ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്രൈം ഡിറ്റാച്ച്മെൻറിന് കൈമാറുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കൃഷ്ണകുമാർ ഒന്നും ശൈലജ രണ്ടും പ്രതികളായാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വർഷങ്ങളായി തിരുവനന്തപുരം പേട്ടയിൽ താമസിച്ചിരുന്ന ബാലകൃഷ്ണനെ ജാനകിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് പയ്യന്നൂരിലേക്ക് കൊണ്ടുവരുന്നവഴി കൊടുങ്ങല്ലൂരിൽ വെച്ചാണ് മരിക്കുന്നത്. മൃതദേഹം ബാലകൃഷ്ണെൻറ ബന്ധുക്കളെ കാണിക്കാതെ ഷൊർണൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.