കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീല്‍വഴി മത്സരിക്കാനത്തെിയവര്‍ തെരുവുനായ്ക്കള്‍ക്കൊപ്പം ഉറങ്ങിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തു. ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്നാണ് കമീഷന്‍ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിനോട് നിര്‍ദേശിച്ചതായി സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്സന്‍ ശോഭ കോശി ‘മാധ്യമ’ത്തോട് പറഞ്ഞു. വാര്‍ത്ത അതീവ ഗൗരവമുള്ളതാണ്. അടുത്തവര്‍ഷം മുതല്‍ അപ്പീലുകാര്‍ക്കും ഭക്ഷണവും താമസവും ഒരുക്കാന്‍ നടപടിയെടുക്കണം. പരാതികള്‍ പരിശോധിച്ച് അപ്പീല്‍ അനുവദിക്കുമെന്നല്ലാതെ അവര്‍ക്ക് സംഘാടകസമിതി ഭക്ഷണമോ താമസമോ ഒരുക്കുന്നില്ളെന്ന പരാതി ഇതുവരെ കമീഷന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
അപ്പീല്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യവും ഇവര്‍ക്കും നല്‍കണം. പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് മറ്റുകുട്ടികളെപ്പോലെതന്നെ സുരക്ഷിതമായ താമസസൗകര്യം ഒരുക്കണമെന്നും ശോഭ കോശി പറഞ്ഞു. ബുധനാഴ്ച എച്ച്.എസ്.എസ് വിഭാഗം കോല്‍ക്കളിക്കത്തെിയ കൊല്ലം പള്ളിമണ്‍ ഗവ.എച്ച്.എസ്.എസിലെ അഫ്സലിനും സുഹൃത്തുക്കള്‍ക്കുമാണ് പണമില്ലാത്തതിനാല്‍ കലോത്സവ വേദിക്കു സമീപം ഉറങ്ങേണ്ടിവന്നത്. അപ്പീലുകാരെന്ന പേരില്‍ ഭക്ഷണവും താമസസൗകര്യവും കലോത്സവ സംഘാടകസമിതി അനുവദിച്ചിരുന്നില്ല. മത്സരത്തിനായി 5,000 രൂപ കെട്ടിവെച്ചതോടെ തിരികെ മടങ്ങാനുള്ള യാത്രക്കൂലി മാത്രമാണ് കുട്ടികളുടെ കൈയിലുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങേണ്ട കോല്‍ക്കളി വ്യാഴാഴ്ച പുലര്‍ച്ച നാലിനാണ് ആരംഭിച്ചത്. അതുവരെ കുട്ടികള്‍ വെള്ളം കുടിച്ച് വേദിക്കു പിറകില്‍ തെരുവുനായ്ക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു.
മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ബാലാവകാശ കമീഷന്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ ഇതുസംബന്ധിച്ച് കമീഷന്‍ വിശദമായി ശിപാര്‍ശ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. കമീഷന്‍ മുമ്പാകെ വരുന്ന അപ്പീലുകളില്‍ ജില്ലതലത്തില്‍ വിധിനിര്‍ണയം കാര്യക്ഷമമല്ളെന്നതിന്‍െറ സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ്, നിരവധി അപ്പീലുകള്‍ കമീഷന് അനുവദിക്കേണ്ടിവരുന്നതെന്നും ബാലാവകാശ കമീഷന്‍ അറിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.