കർക്കടക വാവുബലി ചടങ്ങുകൾ നടത്തരുതെന്ന് നിർദേശം

തിരുവനന്തപുരം: ഇക്കൊല്ലത്തെ കർക്കടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ വ്യകതമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്​ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ല പൊലീസ്​ മേധാവിമാർക്ക് നിർദേശം നൽകി. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31വരെ നിർത്തിവെക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവി​െൻറ അടിസ്​ഥാനത്തിലാണ് നിർദേശം.
Tags:    
News Summary - bali-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.