കൊച്ചി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെൻറ (എയിംസ്) പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം വിലക്കിയതിനെതിരായ ഹരജികൾ ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. മേയ് 28ന് നടക്കുന്ന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷനും (എസ്.െഎ.ഒ) എം.എസ്.എഫിെൻറ വനിത സംഘടനയും ചില വിദ്യാർഥിനികളുമാണ് ഹരജി നൽകിയത്.
സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിെൻറ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിർദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേന്ദ്ര സർക്കാറും എയിംസും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.