ശബരിമല ഭസ്മക്കുളം നിർമാണത്തിന് രണ്ടാഴ്ചത്തേക്ക് വിലക്ക്

കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളം നിർമാണത്തിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ചുമതലയുള്ള ഹൈപവർ കമ്മിറ്റിയെപ്പോലും അറിയിക്കാതെയാണ് പുതിയ ഭസ്മക്കുളം നിർമിക്കാൻ തീരുമാനമെടുത്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.

തീരുമാനം തന്നെയും ഹൈപവർ കമ്മിറ്റിയെയും അറിയിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടി സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്.

സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിനോടും ഹൈപവർ കമ്മിറ്റിയോടും നിർദേശിച്ച കോടതി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഹൈപവർ കമ്മിറ്റി മെംബർ സെക്രട്ടറിയെ സ്വമേധയാ കക്ഷിയാക്കിയാണ് നിർദേശം നൽകിയത്.

Tags:    
News Summary - Ban on construction of Sabarimala Bhasmakulam for two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.