എൻ.ഐ.ടിയിൽ മലയാള പത്രങ്ങൾക്ക് വി​​​ലക്ക്: പ്രതിഷേധിക്കണം -ഡി.വൈ.എഫ്.ഐ

കോ​ഴി​ക്കോ​ട്: എ​ൻ.​ഐ.​ടി​യി​ൽ മ​ല​യാ​ള പ​ത്ര​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ. ന​ട​പ​ടി ഹീ​ന​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മാ​ണ്. എ​ൻ.​ഐ.​ടി​യി​ൽ ന​ട​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ആ​ശ​യ​പ്ര​യോ​ഗ​ത്തി​ന്റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠ ച​ട​ങ്ങി​ന്റെ സ​മ​യ​ത്ത് കാ​മ്പ​സി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം കാ​വി​യി​ൽ വ​ര​ക്കു​ക​യും മ​ത​ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച വൈ​ശാ​ഖ് എ​ന്ന വി​ദ്യാ​ർ​ഥി​യെ അ​ധി​കാ​രി​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് എ​ൻ.​ഐ.​ടി​യി​ലെ അ​ധ്യാ​പി​ക​യാ​യ ഷൈ​ജ ആ​ണ്ട​വ​ൻ ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യെ കൊ​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ച്ച ഗോ​ഡ്സെ അ​ഭി​മാ​ന​മാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ക​മ​ന്റി​ടു​ക​യും ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും​ചെ​യ്തി​രു​ന്നു.

വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ല​യാ​ള പ​ത്ര​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​വാ​നാ​ണ് അ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ കു​റ്റം​ചെ​യ്ത അ​ധ്യാ​പി​ക​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ആ ​വി​ഷ​യം റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ത്ര​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Ban on Malayalam newspapers in NIT: should protest -DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.