ബാണാസുര അണക്കെട്ട് നിറഞ്ഞു; ജാഗ്രത നിർദേശം

പടിഞ്ഞാറത്തറ: ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിൽ ബാണാസുര അണക്കെട്ടു നിറഞ്ഞു. ശനിയാഴ്ച വൈകീട്ട് അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്ററിലെത്തി. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടിവരും. 775.5 മീറ്ററാണ് അണക്കെട്ടി​​​െൻറ പരമാവധി സംഭരണശേഷി.

കനത്ത മഴ തുടരുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്നുവിടേണ്ടിവരുമെന്ന് എക്സിക്യൂട്ടിവ്‌ എൻജിനീയർ അറിയിച്ചു.

ഡാമി​​​െൻറ ഷട്ടറുകൾ വഴി കരമാൻ തോട്ടിലൂടെ പനമരം പുഴയിലേക്കാണ്‌ വെള്ളം തുറന്നുവിടുക. കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ ജലനിരപ്പ്‌ പെട്ടെന്ന് ഉയരാനിടയുണ്ട്. 
 

Tags:    
News Summary - banasura sagar dam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.