കൽപ്പറ്റ: ബാണാസുര സാഗർ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലർട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം.
8.5 ക്യുമെക്സ്, അതായത് ഒരു സെക്കന ്‍റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
പനമരം, കോട്ടത്തറ, പടിഞ്ഞാറേത്തറ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ചു.
ബാണാസുരസാഗർ ഡാം ജലനിരപ്പ്/ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ള വിവരങ്ങൾക്കായി കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ: 9496011981, 04936 274474 (ഓഫീസ്)
അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ജില്ലാ എമർജൻസി ഓപ്പറേറ്റിങ് സെന്‍റർ ഫോൺ: 1077
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.