തിരുവനന്തപുരം: 2015 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍വരെ സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധന. സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്ക്. 2016 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വര്‍ധന അഞ്ച് ശതമാനമാണ്. 3,79,675 കോടിയാണ് സെപ്റ്റംബര്‍ വരെയുള്ള മൊത്തം നിക്ഷേപം. ഇതില്‍ 2,35,954 കോടി രൂപ ആഭ്യന്തരനിക്ഷേപവും 1,43,721 കോടി രൂപ വിദേശ ഇന്ത്യക്കാരില്‍നിന്നുള്ളതുമാണ്.
2016 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 18,082 കോടിയാണ് നിക്ഷേപം. ഇതില്‍ ആഭ്യന്തര നിക്ഷേപം 9,969 കോടി രൂപയാണ്. വാണിജ്യ ബാങ്കുകളിലെ വായ്പ-നിക്ഷേപാനുപാതം സെപ്റ്റംബര്‍വരെ 65.53 ശതമാനമാണ്. മൊത്തം വായ്പ 2,48,802 കോടി രൂപ വരും.
നടപ്പുവര്‍ഷം സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ മുന്‍ഗണന മേഖലയിലെ വായ്പാ ലക്ഷ്യം 37 ശതമാനം നേടാനായി. 1,16,948 കോടിയാണ് ഇക്കൊല്ലത്തെ ലക്ഷ്യം. 42,741 കോടി ഇതിനോടകം നല്‍കാനായി. സഹകരണബാങ്കുകളുടെ വായ്പാലക്ഷ്യം 41,106 കോടി രൂപ ആയിരുന്നു. ഇതില്‍ 14,631 കോടി (36 ശതമാനം) വിതരണം ചെയ്യാനായി. 19,238 കോടി ലക്ഷ്യം വെച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് 6,200 കോടി സെപ്റ്റംബര്‍വരെ വിതരണം ചെയ്തു. ദേശസാത്കൃത ബാങ്കുകളുടെ ലക്ഷ്യം 27,105 കോടിയായിരുന്നു. ഇതില്‍ 9,544 കോടി നല്‍കി. സ്വകാര്യ ബാങ്കുകളും തങ്ങളുടെ ലക്ഷ്യത്തിന്‍െറ (20,371 കോടി) 34 ശതമാനം (6,834 കോടി) വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.