representational image

കേരള മെഡിക്കൽ പ്രവേശനം: താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; പരാതികൾ നാളെ രാവിലെ 11നകം നൽകണം

തിരുവനന്തപുരം: ഈ വർഷത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

നീറ്റ് (യു.ജി)-2024 ഫലം പ്രവേശന പരീക്ഷ കമീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി തയാറാക്കിയ മെഡിക്കൽ, ആയുർവേദ റാങ്ക് പട്ടികയാണ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

പട്ടിക സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന ആഗസ്റ്റ് 16 (വെള്ളി) രാവിലെ 11 മണിക്കകം അറിയിക്കണം.

സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ/ ആയുഷ് കൗൺസിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുളള വിവരങ്ങൾക്കും വിദ്യാർത്ഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in സന്ദർശിക്കേണ്ടതാണ്.

വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471252530

Tags:    
News Summary - Kerala Medical Admission: Provisional Rank List Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.