തൃശൂർ: വ്യാജ ഇ-മെയിൽ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും പണം തട്ടുന്ന നൈജീരിയൻ സംഘം പിടിയിൽ. അന്താരാഷ്ട്ര തട്ടിപ്പുസംഘാംഗങ്ങളായ അകേലാ ഫിബിലി, ക്രിസ്റ്റ്യന്‍ ഒബീജി, പാസ്കല്‍ അഹിയാദ്, സാംസണ് എന്നിവരാണ് ബംഗളൂരുവില്‍ പൊലീസ് പിടിയിലായത്. ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നും പണം തട്ടിയ പരാതിയിലുള്ള അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.
കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു തട്ടിപ്പ്. 21.8 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നേടിയത്. ഗുരുവായൂരില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കമീഷണര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിലൂടെ പണം മാറ്റിയ അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ, ഒമ്പതു എ.ടി.എം കാര്‍ഡുകള്‍, 22 ഫോണുകള്‍, മൂന്നു ലാപ് ടോപ്പുകള്‍ എന്നിവ പിടികൂടി. കൂടുതല്‍ അന്വേഷണം തുടരുന്നതായി കമീഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു.
അക്കൗണ്ട് ഉടമകൾ വർഷങ്ങൾക്ക് മുമ്പ് ഇടപാടുകൾക്കായി ബാങ്കിലേക്ക് അയച്ച ഇ-മെയിൽ ഐഡിയോട് സമാനമായവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകാർ ഇ-മെയിൽ വഴി ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അധികൃതർ പണം ബംഗളൂരുവിലെ രണ്ട് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ട്രാൻസ്ഫർ ചെയ്തു . ദിവസങ്ങൾക്കു ശേഷം അക്കൗണ്ട് ഉടമ ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം പോയത് അറിയുന്നത്. തട്ടിയ തുക അന്നു തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചിലരുടെ പേരിലുള്ള 16 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി വ്യക്തമായിട്ടുണ്ട്.
പല ബാങ്ക് അക്കൗണ്ടുകളുള്ള അസം സ്വദേശി ദേവൻ സസോണിയെ അന്വേഷണ സംഘം ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ്ചെയ്തിരുന്നു. നൈജീരിയൻ സ്വദേശികളായ പ്രതികൾ പഠാനാവശ്യത്തിനും ചികിത്സക്കുമായാണ് ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.