ബാങ്ക് നോട്ട് പ്രസ്, ദേവാസ് (മധ്യപ്രദേശ്) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.
കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഒരു യൂനിറ്റാണിത്.
തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ.
അപേക്ഷ ഓൺലൈനായി മേയ് 12 മുതൽ ജൂൺ 11 വരെ സമർപ്പിക്കാം. വെൽഫെയർ ഓഫിസർ: ഒഴിവ് -1, ശമ്പളനിരക്ക് 29740-103000 രൂപ. യോഗ്യത: ബിരുദവും സോഷ്യൽ സയൻസിൽ ഡിഗ്രി/ഡിപ്ലോമയും.
ഹിന്ദി ഭാഷ നല്ലവണ്ണം അറിയണം.
പ്രായപരിധി: 30. സൂപ്പർവൈസർ (ഇങ്ക് ഫാക്ടറി) -1, ശമ്പളനിരക്ക് 27600-95910 രൂപ.
യോഗ്യത: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (പ്രിൻറിങ് ടെക്നോളജി/പെയിൻറ് ടെക്നോളജി), (ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ബിരുദക്കാരെയും പരിഗണിക്കും). അല്ലെങ്കിൽ ബി.എസ്സി കെമിസ്ട്രി.
പ്രായപരിധി: 30. സൂപ്പർവൈസർ (ഇൻഫർമേഷൻ ടെക്നോളജി) -1, ശമ്പളനിരക്ക് 27600-95910 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് ഡിപ്ലോമ (ഐ.ടി/കമ്പ്യൂട്ടർ എൻജിനീയറിങ്).
ബി.ടെക് ബിരുദക്കാർക്കും അർഹതയുണ്ട്. പ്രായപരിധി: 30. ജൂനിയർ ഓഫിസ് അസിസ്റ്റൻറ് -18, ശമ്പളനിരക്ക് 21540-77160 രൂപ. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം വേണം. കമ്പ്യൂട്ടറിൽ ടൈപ്പിങ് സ്പീഡ് ഇംഗ്ലീഷ് 40 wpm/ഹിന്ദി 30 wpm. പ്രായപരിധി: 28. ജൂനിയർ ടെക്നീഷ്യൻ: (ഇങ്ക് ഫാക്ടറി -60, പ്രിൻറിങ് -23, ഇലക്ട്രിക്കൽ/ഐ.ടി-മെക്കാനിക്കൽ/എ.സി -15), ശമ്പളനിരക്ക് 18780-67390 രൂപ.
യോഗ്യത: ഐ.ടി.ഐ (പ്രിൻറിങ് ടെക്നോളജി/പെയിൻറ് ടെക്നോളജി/ഓഫ്സെറ്റ് പ്രിൻറിങ്/പ്ലേറ്റ് മേക്കിങ്/ഇലക്ട്രോ പ്ലേറ്റിങ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഫിറ്റർ/മെഷീനിസ്റ്റ്/ടർണർ/ഇൻസ്ട്രുമെൻറ് മെക്കാനിക്/മെക്കാനിക് മോട്ടോർവെഹിക്കിൾ) ഒരുവർഷത്തെ നാഷനൽ അപ്രൻറീസ്ഷിപ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായപരിധി: 25. സെക്രട്ടേറിയൽ അസിസ്റ്റൻറ് -1, ശമ്പളനിരക്ക് 23910-85570 രൂപ. എല്ലാ തസ്തികകളുടെയും യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ https://bnpdewas.spmciy.comൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.