വിലക്കിയത് മോദിയുടെ വിശേഷണങ്ങൾ, വിലക്കേണ്ടത് മോദിയെന്ന വാക്ക് -കെ. സുധാകരന്‍

കണ്ണൂർ: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി.

മോദി, ബി.ജെ.പി എന്നീ വാക്കുകൾ ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്നവയാണ്. പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നൂകൂടി ചേര്‍ത്താല്‍ എല്ലാം തികയും -സുധാകരൻ പറഞ്ഞു.

സഭ്യതയ്ക്ക് നിരക്കാത്ത ചെയ്ത്താണ് കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഇവ രണ്ടും ജനങ്ങളോട് കാട്ടുന്നത്. മോദിയും കൂട്ടരും നടത്തുന്ന നെറികേടുകള്‍ക്കെതിരായ എതിര്‍ ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള തുഗ്ലക് പരിഷ്കാരമാണ് സഭയില്‍ നടപ്പാക്കാന്‍ പോകുന്നത്. മൗഢ്യം വിഡ്ഢിയുടെ കൂടപിറപ്പെന്നതിന് തെളിവാണ് ഇൗ നടപടി.

പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രവൃത്തിയേയും പ്രതിഫലിക്കുന്ന പദപ്രയോഗം പ്രതിപക്ഷം നടത്തുമ്പോള്‍ അദ്ദേഹം എന്തിനാണ് ഇത്രയേറെ അരിശം കൊള്ളുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നത്. നല്ലത് ചെയ്താലെ ആളുകള്‍ നല്ലതുപറയുയെന്ന കാര്യം മനസിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ബുദ്ധിശൂന്യനാണ് ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയെന്നത് നാണക്കേടാണ്. അദ്ദേഹം അര്‍ഹിക്കുന്ന പദപ്രയോഗം എന്തായാലും സഭയ്ക്കകത്തും പുറത്തും തുടരാനാണ് ലോകസഭാംഗം എന്ന നിലയില്‍ താൻ ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍ വിലക്കിയ വാക്കുകള്‍

അഹങ്കാരം

അരാജകവാദി

അപമാനം

അസത്യം

ലജ്ജിച്ചു

ദുരുപയോഗം ചെയ്തു

മന്ദബുദ്ധി

നിസ്സഹായന്‍

ബധിര സര്‍ക്കാര്‍

ഒറ്റിക്കൊടുത്തു

രക്തച്ചൊരിച്ചിൽ

രക്തരൂഷിതം

ബോബ്‍കട്ട്

കോവിഡ് പരത്തുന്നയാള്‍

പാദസേവ

പാദസേവകന്‍

ചതിച്ചു

അടിമ

ബാലിശം

അഴിമതിക്കാരൻ

ഭീരു

ക്രിമിനൽ

മുതലക്കണ്ണീർ

കയ്യൂക്ക് രാഷ്ട്രീയം

ദല്ലാള്‍

കലാപം

കൊട്ടിഘോഷിക്കുക

സ്വേച്ഛാധിപത്യപരമായ

കളങ്കം

ഇരട്ട മുഖം

കഴുത

നാടകം

കണ്ണില്‍പൊടിയിടല്‍

വിഡ്ഢിത്തം

അസംബന്ധം

രാജ്യദ്രോഹി

ഓന്തിനെ പോലെ സ്വഭാവം മാറുന്നയാള്‍

ഗുണ്ടകൾ

ഗുണ്ടായിസം

കാപട്യം

സാമര്‍ഥ്യമില്ലാത്ത

ജയ്ചന്ദ്

വാചക കസര്‍ത്ത് നടത്തുന്നയാള്‍

കരിഞ്ചന്ത

കരിദിനം

ഖലിസ്ഥാനി

വിലപേശല്‍

രക്തദാഹി

നുണ

ലോലിപോപ്പ്

തെറ്റിദ്ധരിപ്പിക്കുക

നാട്യക്കാരന്‍

ഉപയോഗശൂന്യൻ

ചരടുവലിക്കുന്നവന്‍

വിവേകമില്ലാത്ത

ലൈംഗികാതിക്രമം

ശകുനി

ചാരവൃത്തി

ഏകാധിപതി

ഏകാധിപത്യം

അവാസ്തവം

വിനാശകാരി

വിശ്വാസഹത്യ

Tags:    
News Summary - Banned words are Modi's synonyms and adjectives, the word Modi to be banned -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.