മദ്യശാല മാറ്റൽ: മൂന്നു മാസം സാവകാശം തേടി കേരളം ഹരജി നൽകി

ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്നു മാസത്തെ സാവകാശം തേടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ജനങ്ങളുടെ പ്രക്ഷോഭം കാരണം മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഹരജിയിൽ സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്.

പാതയോരങ്ങളിലെ മദ്യവിൽപന ശാലകൾ മാറ്റി സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, ആ പ്രദേശങ്ങളിൽ വലിയ ജനപ്രക്ഷോഭം ഉണ്ടാകുന്നു. അതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ സ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിന് മൂന്നു മാസത്തെ സമയം വേണ്ടി വരുമെന്നും ഹരജിയിൽ കേരളം പറയുന്നു.

ഏപ്രിൽ ഒന്നിന് ശേഷം സംസ്ഥാന,ദേശീയ പാതയോരങ്ങളിലെ മദ്യവിൽപന ശാലകൾ പ്രവർത്തിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി നിർദേശത്തെ തുടർന്ന് പാതയോരങ്ങളിലെ മദ്യവിൽപന ശാലകൾ സർക്കാർ പൂട്ടിയിരുന്നു.

 

 

 

 

Tags:    
News Summary - bar ban: kerala govt submit pettion in supreme court for more time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.