തിരുവനന്തപുരം: സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കി ബാർ കോഴക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. പണം പിരിച്ചത് കെട്ടിട നിര്‍മാണത്തിനാണെന്നും സര്‍ക്കാറിന് കോഴ നല്‍കാനായി പിരിവ് നടന്നതിന് തെളിവില്ലെന്നുമാണ് റിപ്പോർട്ട്. ബാര്‍ ഉടമ അനിമോന്റെ ശബ്ദസന്ദേശം ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചേക്കും. ബാറുടമ സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോന്‍ അവരുടെ വാട്സ്ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തെ തുടർന്ന് മന്ത്രി എം.ബി. രാജേഷിന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
അനിമോൻ, ഇടുക്കിയിലെ മറ്റ് ബാറുടമകൾ എന്നിവരടക്കം 122 പേരുടെ മൊഴിയെടുത്തു. ബാറുടമകളുടെ സംഘടനക്ക് തിരുവനന്തപുരത്ത് കെട്ടിടം പണിയാനാണ് പണം പിരിച്ചതെന്നും കോഴ നല്‍കിയിട്ടില്ലെന്നുമാണ് ഇവരുടെ മൊഴി.
ശബ്ദസന്ദേശം ചോര്‍ത്തിയാളെ കണ്ടെത്തണമെങ്കില്‍ സമഗ്രമായ മറ്റൊരു അന്വേഷണം വേണമെന്ന നിര്‍ദേശത്തോടെയാണ് അന്വേഷണസംഘം കേസ് ഫയല്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.