കൊച്ചി: മുന്‍ ധനമന്ത്രി കെ. എം. മാണിയുടെ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ബാര്‍കോഴ കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ൈഹകോടതിയിൽ അപ്പീൽ ഹരജി. ഇൗ ആവശ്യമുന്നയിച്ച് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് ബി.ജെ.പി നേതാവ് നോബിൾ മാത്യുവിെൻറ അപ്പീൽ. ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ചില ഹോട്ടലുടമകളില്‍നിന്ന് മാണി പണം കൈപ്പറ്റിയെന്നായിരുന്നു ഹരജിയിലെ ആരോപണം. വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.െഎക്ക് വിടണമെന്നുമാണ് ആവശ്യം.
വസ്തുതകളും നിയമപരമായ വശങ്ങളും സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നും ഇൗ ഉത്തരവ് റദ്ദാക്കണമെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താല്‍പര്യം മൂലമാണ് ഹരജി നല്‍കിയതെന്ന സിംഗിള്‍ ബെഞ്ചിെൻറ നിരീക്ഷണം തെറ്റാണ്. പൊതുതാല്‍പര്യത്തിന് വേണ്ടിയല്ല ഹരജി നല്‍കിയതെന്ന് കോടതിക്ക് തോന്നിയെങ്കിൽ വിധി പറയും മുമ്പ് കേസിെൻറ വസ്തുതകളിലേക്ക് കടക്കേണ്ടിയിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.