കൊച്ചി: മുൻ മന്ത്രി കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമചർച്ചകൾക്ക് ഹൈകോടതിയുടെ വിലക്ക്. ഇതുമായി ബന്ധപ്പെട്ട ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ കേസിെൻറയും അന്വേഷണത്തിെൻറയും ആഴത്തിലേക്ക് കടന്നുള്ള ചർച്ചകൾ പാടില്ലെന്നാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. അന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം അനുവദിച്ചിട്ടുണ്ട്. 45 ദിവസത്തിനുശേഷമാണ് ഇനി കേസ് പരിഗണിക്കുക. അതുവരെയാണ് മാധ്യമങ്ങൾക്ക് വിലക്കുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരും വിജിലൻസ് ഡയറക്ടറും അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കോടതി നിർേദശിച്ചു.
മുദ്രെവച്ച കവറിൽ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണത്തിെൻറ പുരോഗതി റിപ്പോർട്ട് എങ്ങനെയാണ് മാധ്യമങ്ങളിൽ വന്നതെന്ന് കോടതി ആരാഞ്ഞു. വിജിലൻസ് ഡയറക്ടറും ഡിൈവ.എസ്.പിയും നൽകിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം ചില ചാനലുകൾ സംപ്രേഷണം ചെയ്തത് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങൾ കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട് ചോർന്നിട്ടില്ലെന്നും നേരേത്ത മുദ്ര വെക്കാതെ ഫയൽ ചെയ്ത റിപ്പോർട്ടുകളിൽനിന്ന് എടുത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് മാധ്യമങ്ങൾ ഉപയോഗിച്ചതാകാമെന്നും ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് ചോർന്നതിനെപ്പറ്റി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ ഇതിെൻറ പകർപ്പ് കോടതിക്ക് സമർപ്പിച്ചു. വിജിലൻസ് എസ്.പി വി.എസ്. അജി, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ, െഎ.ബി ഇൻസ്പെക്ടർ ജെ. ചന്ദ്രബാബു എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഇൗ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഇനി പരിഗണിക്കുന്നതുവരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് രണ്ടുതവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും തുടരന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാണി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകിയപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടുതല്‍ സമയം തേടിയിരുന്നു. തുടർന്നാണ് 45 ദിവസംകൂടി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.