കൊച്ചി: മുൻമന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴക്കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി. ശരിയായ അന്വേഷണം നടക്കാത്തതിനാൽ സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നോബിൾ മാത്യു നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. വിജിലൻസ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ അന്തിമ റിപ്പോർട്ട് കീഴ്കോടതിയിൽ സമർപ്പിക്കുമ്പോൾ അവിടെ സമീപിക്കാമെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഹരജിക്കാരെൻറ വാദം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ബാർ ലൈസൻസ് പുതുക്കിനൽകാൻ മന്ത്രിയായിരിക്കെ കെ.എം. മാണി കോഴ വാങ്ങിയെന്ന ബിജു രമേശിെൻറ ആരോപണമാണ് കേസിന് അടിസ്ഥാനം. വിജിലൻസ് അന്വേഷിച്ച് ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയെങ്കിലും തിരുവനന്തപുരം വിജിലൻസ് കോടതി ഇതു തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. വീണ്ടും ഇതേ റിപ്പോർട്ട് വിജിലൻസ് നൽകി. ഇത് കോടതി പരിഗണിക്കാനിരിക്കെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻതന്നെ കോടതിയെ സമീപിച്ചു. ഇൗ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിൽ പൊതുജനത്തിന് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.