ബാർകോഴ കേസ്​: മാണിക്കെതിരെ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

ന്യുഡൽഹി: ബാർകോഴകേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. കേസിൽ വിജിലൻസ്​ അന്വേഷണം നടക്കുന്നതിനാൽ ഇടപെടാനാകില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജസ്​റ്റിസ്​ രഞ്ജൻ ഗഗോയ്​, ആർ. ഭാനുമതി അടങ്ങുന്ന രണ്ടംഗ ബെഞ്ച്​ ഹരജി തള്ളിയത്​. 

ബി.ജെ.പി സംസ്​ഥാന കമ്മിറ്റി അംഗം​ നോബിൾ മാത്യു​ ഹരജി നൽകിയത്​. വിജിലൻസിന്​ മാണിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ താത്​പര്യമില്ലെന്നും ഒന്നിലധികം തവണ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചതാണെന്നും ഹരജിയിൽ വ്യക്​തമാക്കിയിരുന്നു. സ്വാധീനമുള്ള വ്യക്​തിയായതിനാൽ മാണിക്കെതിരെ സംസ്​ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നൽകിയത്​. 

എന്നാൽ വിജിലൻസി​​​െൻറ അന്വേഷണം പുർത്തിയായ ശേഷം അതൃപ്​തിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാ​െമന്ന്​ സുപ്രീം കോടതി ഹരജിക്കാരനെ അറിയിച്ചു. അതേസമയം, വിധി സ്വാഗതാർഹമെന്ന്​ മാണി പ്രതികരിച്ചു. 
 

Tags:    
News Summary - Bar Scam: SC rejects the Plea Seeking CBI Probe - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.