ബാർ കോഴക്കേസ്​: പരസ്പരം പഴിചാരി ശങ്കര്‍ റെഡ്ഡിയും സുകേശനും

തിരുവനന്തപുരം: ബാര്‍കോഴ അട്ടിമറിക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കും ആര്‍. സുകേശനുമെതിരെ പ്രോസിക്യൂഷന് സാധ്യതയില്ളെന്ന് ചൂണ്ടിക്കാട്ടിയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍െറ ഭാഗമായ മൊഴികളില്‍ ഡി.ജി.പി ശങ്കര്‍ റെഡ്ഡിയും ആര്‍. സുകേശനും പരസ്പരം പഴിചാരിയെന്നതും ശ്രദ്ധേയമാണ്.

ബാര്‍ കോഴക്കേസിലെ രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി പെന്‍ഡ്രൈവിലാക്കി തന്നതാണെന്നും തനിക്കുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും സുകേശന്‍ വിജിലന്‍സിന് മൊഴി നല്‍കി. അതേസമയം, വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനാണ് സുകേശനെന്നും ദൃക്സാക്ഷി മൊഴി കെട്ടിച്ചമക്കാന്‍ സുകേശന്‍ ശ്രമിച്ചതായും ശങ്കര്‍ റെഡ്ഡി മൊഴി നല്‍കി.

കേസ് അന്വേഷണത്തില്‍ നിരന്തരം ഇടപെട്ടെന്നും തെളിവുകളുടെ അപര്യാപ്തത കണ്ടത്തൊനാണ് ശങ്കര്‍ റെഡ്ഡി ശ്രമിച്ചതെന്നും സുകേശന്‍െറ മൊഴിയിലുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോഴ നല്‍കാന്‍ ശ്രമിച്ചെങ്കിലും വാങ്ങിയില്ളെന്നും കെ.എം. മാണിയെ കാണാന്‍ ആവശ്യപ്പെട്ടെന്നും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍െറ സത്യാവസ്ഥ കണ്ടത്തൊന്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ അനുവദിച്ചില്ല. തുടരന്വേഷണത്തില്‍ ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ട കാര്യങ്ങളില്‍ മാത്രമായി അന്വേഷണം പരിമിതപ്പെടുത്തി.

ശബ്ദരേഖ സംബന്ധിച്ച് നിയമപരമായ അഭിപ്രായം ആരായുന്നതിനുപകരം അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കാന്‍ ശ്രമിച്ചത് മാണിയെ സഹായിച്ചു. കേസ് ഡയറിയില്‍ ചില പ്രത്യേക കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചതുള്‍പ്പെടെയുള്ള സുകേശന്‍െറ ആരോപണങ്ങള്‍ പ്രാധാന്യത്തോടെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ബാര്‍ കോഴക്കേസ് ബലപ്പെടുത്താന്‍ നടപടിയുണ്ടായില്ളെന്നും കെ.എം. മാണിയെ വിചാരണ ചെയ്യാന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാര്‍ കോഴക്കേസ് അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ശങ്കര്‍ റെഡ്ഡിയുടെ പ്രവൃത്തിയിലൂടെ മാണിക്ക് അന്യായലാഭം ഉണ്ടായതായി പറയാനാകില്ളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി.ജ്യോതികുമാറിന്‍െറ കണ്ടത്തെല്‍. പ്രതിയെ സഹായിക്കാന്‍ കാരണം ശങ്കര്‍ റെഡ്ഡിയെ സീനിയോറിറ്റി മറികടന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചതാണെന്ന് ഇപ്പോള്‍ പറയാനാകില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരനായ പായിച്ചിറ നവാസിന് റിപ്പോര്‍ട്ടിനെക്കുറിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെബ്രുവരി ഏഴുവരെ അനുവദിച്ചു.

Tags:    
News Summary - bar scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.