ഇടുക്കി: ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിനെ ബഹിഷ്‌കരിച്ച് ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ബാര്‍ബര്‍ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷന്‍ അസോസിഷൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിൽ സി.പി മാത്യു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമര്‍ശം.
'മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരക്കാനല്ല നടക്കുന്നതെന്ന് സി.പി.എം ഓർക്കണം' എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.
സംഭവത്തിൽ പ്രതിഷേധിച്ച് കെ.എ.സ്ബി.എ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ മാത്യു ഖേദം പ്രകടിപ്പിക്കുന്നതുവരെ ജില്ലയില്‍ ഒരു ബാര്‍ബര്‍ ഷോപ്പിലും അദ്ദേഹത്തിന്‍റെ മുടി മുറിക്കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.