സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാ​ഗ്യം -നടി ഷീല

തിരുവനന്തപുരം: സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല. തിരുവനന്തപുരത്ത് സിനിമ റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനവേദിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു നടി.

കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്ക് ചൂടിയതെങ്കിലും അത് മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാം. ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്. ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ എത്ര വിമർശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിർത്തുനിൽക്കുകയാണെന്നും ഷീല പുകഴ്ത്തി.

സയ്യിദ് അഖ്തർ മിർസ, നടി ജലജ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ. വി.വേണു, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ, ഇന്ത്യയിൽ ആധുനിക സിനിമാ റിസ്റ്റോറിങ്ങിനു തുടക്കംകുറിച്ച ശിവേന്ദ്രസിങ് തുടങ്ങിയവർ പങ്കെടുത്തു.

സർക്കാറില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്നം -വി.ഡി. സതീശൻ

പാലക്കാട്: സർക്കാറില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുത്ത ആളുകൾ പ്രയാസപ്പെടുമ്പോൾ സർക്കാറിന്‍റെ സാന്നിധ്യമാണ് വേണ്ടത്. ലെഫ്റ്റ് അല്ല തീവ്ര വലുതുപക്ഷ നയമാണ് പിണറായി വിജയന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജയിച്ചാൽ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകൾ വോട്ട് മാറ്റി ചെയ്യു. ബി.ജെ.പി ജയിക്കാൻ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവർ പാലക്കാട് ഉണ്ടെന്നും ആ വോട്ടും തങ്ങൾക്ക് ലഭിക്കുമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - loving Chief Minister Pinarayi Vijayan is blessing of Kerala says Actress Sheela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.