‘സർക്കാറില്ലായ്മ’യാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നമെന്ന് വി.ഡി സതീശൻ; ‘നല്ല കമ്യൂണിസ്റ്റുകൾ വോട്ട് മാറ്റി ചെയ്യും’

പാലക്കാട്: സർക്കാറില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുത്ത ആളുകൾ പ്രയാസപ്പെടുമ്പോൾ സർക്കാറിന്‍റെ സാന്നിധ്യമാണ് വേണ്ടത്. സി.പി.എം ജയിച്ചാൽ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകൾ വോട്ട് മാറ്റി ചെയ്യുമെന്നും സതീശൻ പറഞ്ഞു.

ബി.ജെ.പി ജയിക്കാൻ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവർ പാലക്കാട് ഉണ്ട്. ആ വോട്ടും തങ്ങൾക്ക് ലഭിക്കും. പിണറായി വിജയന്‍ ലെഫ്റ്റ് അല്ല. തീവ്ര വലുതുപക്ഷ നയമാണ് പിണറിയുടേത്.

കഠിനാധ്വാനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും നിലപാടുകളുടെയും വില ജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയും വിജയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - 'Lack of government' is the main problem that Kerala is experiencing -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.