മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട ബാർജ് എണ്ണക്കിണറിൽ ഇടിച്ചു മുങ്ങിയ അപകടത്തിൽ രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകൾ പുറത്തുവിട്ട് നാവികസേന. ദിലീപ് കുമാർ, വർഗീസ് സാം, വി.കെ. ഹരീഷ്, ബാലചന്ദ്രൻ, ടി. മാത്യു, കെ.സി. പ്രിൻസ്, പാലക്കാട് സ്വദേശി പ്രണവ്, കെ.ജെ. ജിൻസൺ, കെ.കെ. ജിൻസൺ, ആഗ്നേൽ വർക്കി, സന്തോഷ് കുമാർ, റോബിൻ, സുധീർ, അനിൽ വായച്ചാൽ, എം. ജിതിൻ, ശ്രീഹരി, ജോസഫ് ജോർജ്, ടി.കെ. ദീപക്, അമൽ ബാബു, കെ.വി. ഗിരീഷ്, എറണാകുളം സ്വദേശി തിജു സെബാസ്റ്റ്യൻ, വയനാട് സ്വദേശി എസ്.എസ്. അധിൽഷ, പാലാക്കാരൻ ജോയൽ, പി. അരവിന്ദ് എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്.
ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട ബാർജ് എണ്ണക്കിണറിൽ ഇടിച്ചു മുങ്ങി കാണാതായവരിൽ 26 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പത്തോളം മലയാളികളുൾപ്പെടെ 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയൽ നടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ അറബിക്കടലിൽ ഹീര എണ്ണക്കിണറിനടുത്ത് അപകടത്തിൽപെട്ട പി 305 എന്ന ബാർജിൽ 30ഒാളം മലയാളികളുൾപ്പെടെ 261 പേരാണ് ഉണ്ടായിരുന്നത്. 186 പേരെ ചൊവ്വാഴ്ചയോടെ നാവികസേനയും തീരദേശ സേനയും ചേർന്ന് രക്ഷപ്പെടുത്തി. ഇവരിൽ 18 മലയാളികളുൾപ്പെടെ 124 പേരെ നാവിക കപ്പൽ െഎ.എൻ.എസ് കൊച്ചി ബുധനാഴ്ച കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.