തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ അ ന്വേഷണസംഘം ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി. കാറോടിച്ചിരുന്ന െഎ.എ. എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒരാൾ മൊഴി നൽകി. ശാസ്തമംഗലം സ്വദേശി ജോബിയാണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന് പ്രത്യേക സംഘത്തിന് മുമ്പാകെ വ്യക്തമാക്കിയത്.
ദൃക്സാക്ഷികളായിരുന്ന ഓട്ടോഡ്രൈവര്‍മാർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം നിർദേശിച്ചിരുന്നെങ്കിലും ജോബി മാത്രമാണ് ശനിയാഴ്ച ഹാജരായത്. അസൗകര്യമുള്ളതിനാല്‍ ശനിയാഴ്ച വരാനാകില്ലെന്നും മറ്റൊരുദിവസം എത്താമെന്നും മറ്റ് സാക്ഷികൾ അറിയിച്ചതായി പൊലീസ്വൃത്തങ്ങൾ പറഞ്ഞു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങെവയാണ് ജോബി അപകടത്തിന് സാക്ഷിയായത്. അപകടം കണ്ടാണ് സ്ഥലത്തെത്തിയത്. കാറോടിച്ചിരുന്ന ശ്രീറാം പുറത്തിറങ്ങി ബൈക്ക് യാത്രികനെ എടുത്ത് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി വിലക്കി. ശ്രീറാം മദ്യപിച്ചിരുന്നു.
പിന്നീട് പൊലീസ് ആംബുലന്‍സിലാണ് ബഷീറിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും േജാബി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തലവന് നാർകോട്ടിക് അസി. കമീഷണർ ഷീൻ തറയലിെൻറ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ദൃക്സാക്ഷികളായിരുന്ന ഒാേട്ടാഡ്രൈവർമാരായ ഷഫീക്ക്, മണിക്കുട്ടന് ഉൾപ്പെടെയുള്ളവരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
അതിനിടെ, മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വിദഗ്ധചികിത്സ ലഭ്യമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മെഡിക്കൽ ബോർഡിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാകും തുടർനടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.