വനിത ശിശുവികസന വകുപ്പിന്‍റെ പുതിയ വിഡിയോയില്‍ പങ്കാളിയായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ് ടാഗില്‍ വന്ന വീഡിയോയിലാണ് ബേസില്‍ എത്തിയത്. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിയേ തീരൂ എന്നാണ് വിഡിയോയയിൽ പറയുന്നത്. ഇ
മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തെപ്പോലെയല്ല, ബ്രൂസ്‌ലി ബിജിയെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാനും മിന്നിത്തിളങ്ങാനുമാണ് ബേസില്‍ 'മങ്ങാതെ മിന്നാം' എന്ന വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്. 'മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസായി ജീവിക്കാമായിരുന്നില്ലേ. മകളുടെ ചികിത്സ നടത്താമായിരുന്നില്ലേ.
"സ്ത്രീകള്‍ക്ക് ഫ്രീഡം മാത്രമല്ല, ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച"
നെറ്റ്ഫ്‌ളിക്‌സിന്‍റെ ക്രിസ്മസ് റിലീസായിട്ടാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.