ബി.ഡി.ജെ.എസിലെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് അക്കീരമൺ

പത്തനംതിട്ട: ബി.ഡി.ജെ.എസിലെ സജീവ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന്​ വൈസ്​ പ്രസിഡൻറ്​്​ അക്കീരമൺ കാളിദാസ ഭ ട്ടതിരിപ്പാട്​. മുന്നാക്ക സംവരണം, ശബരിമല വിഷയത്തിലെ ബി.ഡി.ജെ.എസ്​ സമീപനം എന്നിവ മുൻ നിർത്തിയാണ്​ പ്രവർത്തനത്തിൽനിന്ന്​ പിന്തിരിയുന്നതെന്ന്​ അക്കീരമൺ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്ന ആവശ്യം ഉയരുന്നുണ്ട്​. ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലയുമുണ്ട്​. ഇവ രണ്ടിനും ഒപ്പം ബി.ഡി.ജെ.എസി​​​െൻറ പ്രവർത്തനം ഏറ്റെടുക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിലെ വൈസ്​ പ്രസിഡൻറ്​ സ്​ഥാനം രാജി​െവച്ചിട്ടില്ല. സജീവ പ്രവർത്തനത്തിൽനിന്ന്​ പിന്തിരിയുന്നുവെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ്​ രൂപവത്​കരിച്ചതുമുതൽ അക്കീരമൺ വൈസ്​ പ്രസിഡൻറായി തുടരുകയായിരുന്നു.

Tags:    
News Summary - BDJS Akeeraman Kalidasa Bhattathiripad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.