ബി.ഡി.ജെ.എസ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്‍റ് രാജിവെച്ചു

ചെങ്ങന്നൂർ: ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സുനിൽ വള്ളിയിൽ രാജിവെച്ചു. രാജിക്കത്ത് ജില്ലാ പ ്രസിഡന്‍റ് ഷാജി എം. പണിക്കർക്ക് കൈമാറി.

എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂണിയൻ കൺവീനർ ആയിരുന്ന സുനിൽ വള്ളിയിലിനെ യൂണിയൻ ഓഫീസിൽ കയറി അതിക്രൂരമായി ആക്രമിക്കുകയും രേഖകളും പണവും അപഹരിക്കുകയും കാറ് കടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ബി.ഡി.ജെ.എസിന്‍റെ ചില പ്രാദേശിക -ജില്ലാ ഭാരവാഹികൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായതായി രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണം ആസൂത്രണം ചെയ്യാൻ ചിലരുടെ വീട്ടിൽ രഹസ്യയോഗം ചേർന്നു. ബി.ഡി.ജെ.എസിലുള്ള ചില ഭാരവാഹികൾ രഹസ്യമായി മറ്റ് രാഷ്ട്രീയ പാർട്ടികളെ സഹായിച്ച് ബി.ഡി.ജെ.എസിനെ തകർക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുന്നതായി സുനിൽ വള്ളിയിൽ പറയുന്നു.

Tags:    
News Summary - BDJS Chenjannur Mandalam Presidentr Resigned -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.