ചേര്‍ത്തല: തൂപ്പുകാണിച്ച് ആടിനെ നയിക്കുന്നതുപോലെയാണ് ബി.ഡി.ജെ.എസിനെ ബി.ജെ.പി ഉപയോഗിക്കുന്നതെന്നും സി.പി.എം ആവശ്യപ്പെട്ടാല്‍ ഇടതുമുന്നണിയില്‍ ബി.ഡി.ജെ.എസിനെ ഉള്‍പ്പെടുത്താൻ മധ്യസ്ഥത വഹിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘടകകക്ഷികള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഒരുവര്‍ഷമായിട്ടും പരിഹരിച്ചിട്ടില്ല. ബി.െജ.പി നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുന്നതില്‍ ഇത്തരത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. ഇത് ബി.ഡി.ജെ.എസ് നേതാക്കളും തിരിച്ചറിയുമെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മോദിയും സംസ്ഥാനത്ത് പിണറായിയും ശക്തമായ ഭരണമാണ് നടത്തുന്നത്. രണ്ടിടത്തും ഭരണ തുടര്‍ച്ച ഉണ്ടാകും. സംസ്ഥാന മന്ത്രിമാരില്‍ ചിലരുടെ പരിചയക്കുറവ് മാത്രമാണ് പ്രശ്നം. ബി.ഡി.ജെ.എസിനെ കെ.പി.സി.സി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മുന്‍കാല അനുഭവത്തില്‍ അവരേക്കാള്‍ വിശ്വസ്തര്‍ എ ല്‍.ഡി.എഫാണ്. എല്‍.ഡി.എഫിനൊപ്പം ബി.ഡി.ജെ.എസ് ചേര്‍ന്നാല്‍ തുടര്‍ഭരണം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.