പട്ടിക ഇറങ്ങും മുൻപേ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി

പത്തനംതിട്ട: ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവല്ലയില്‍ വിജയ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് ബി.ജെ.പി മുമ്പേയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഡി.എം.ആർ.സി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത് കേരളത്തിന്‍റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. വീടിനടുത്തെ മണ്ഡലമായ പൊന്നാനിയില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ഇ.ശ്രീധരനെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം.

കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കേന്ദ്ര മന്ത്രി വി.മുരളീധരനായിരിക്കും ബി.ജെ.പിയെ നയിക്കുകയെന്നാണ് നേതൃത്വം ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇ.ശ്രീധരന്‍ മത്സരിക്കാന്‍ സന്നദ്ധനായതോടെയാണ് തീരുമാനം മാറ്റിയത്. 

Tags:    
News Summary - Before the list goes down, BJP announces E Sreedharan as CM candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.