തിരുവനന്തപുരം: അടുത്ത അധ്യയന വർഷാരംഭവും ഒാൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽതന്നെ തുടങ്ങേണ്ടിവരുമെന്ന സൂചന നൽകി വിദ്യാഭ്യാസവകുപ്പ്. വിദ്യാർഥികളിൽനിന്ന് പ്രതികരണവും അധ്യാപക പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിൽ ഡിജിറ്റൽ ക്ലാസുകളാണ് കൈറ്റ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞവർഷം സംപ്രേഷണം ചെയ്ത ക്ലാസുകൾ വെബ്സൈറ്റിലും യൂട്യൂബിലും ലഭ്യവുമാണ്.
കോവിഡ് രണ്ടാംതരംഗ ഭീതിയിൽ ഏറെ കരുതലോടെയാണ് എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ നടത്തുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പരീക്ഷ നടത്തിപ്പ് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിലവിൽ പരീക്ഷ നടത്തിപ്പിൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണന. പരീക്ഷ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും പൂർത്തിയാകുേമ്പാഴേക്കും ജൂൺ പകുതി പിന്നിടും.
കോവിഡ് രണ്ടാം തരംഗത്തിൽ മൂന്നാഴ്ച നിർണായകമാണ്. ഇത് പുതിയ അധ്യയന വർഷത്തിെൻറ കാര്യത്തിലും നിർണായകമാവും. കഴിഞ്ഞവർഷം സ്കൂൾ ജൂണിൽ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുകയായിരുന്നു.
പൊതുപരീക്ഷ എഴുതുന്ന പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ഇത് ഡിസംബർവരെ തുടർന്ന് ജനുവരി മുതൽ സ്കൂളിലെത്തിച്ച് റിവിഷൻ ക്ലാസും സംശയനിവാരണ അവസരവും ഒരുക്കി.
മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ് റൂം അധ്യയനം നടത്തിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.