ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍റെ വീഴ്ചയല്ലെന്ന് ബെഹ്റ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍റെ വീഴ്ചയല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യമെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് മേൽ സമ്മര്‍ദ്ദമില്ല. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ഉടനെയില്ലെന്നും വൈകുമെന്നുളള വ്യക്തമായ സൂചനയാണ് ഡി.ജി.പി നൽകിയത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡി.ജി.പിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. 

Tags:    
News Summary - Behra says that Dileep's bail was nt the fail of prosecution-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.