പന്തളം: സ്വന്തം നാടിെൻറ കഥ പറഞ്ഞ് വയലാർ പുരസ്കാരജേതാവായ െബന്യാമിന് അഭിനന്ദനപ്രവാഹം. ഞായറാഴ്ച രാവിലെ 11.30 ഓടെ സംസ്ഥാന സർക്കാറിെൻറ അഭിനന്ദനവുമായി മന്ത്രി സജി ചെറിയാൻ ബെന്യാമിെൻറ കുളനട ഞെട്ടൂരിലെ വീട്ടിൽ എത്തി.
നജീബ് എന്ന പ്രവാസിയുടെ ദുരിതജീവിതം വരച്ചുകാട്ടിയ 'ആടുജീവിതം' നോവൽ രണ്ടു ലക്ഷം കോപ്പികൾ കടന്നതിനു പിന്നാലെയാണ് വയലാർ അവാർഡ് ബെന്യാമിനെ തേടിയെത്തിയത്. 21 വർഷത്തെ പ്രവാസ ജീവിതത്തിനിെടയാണ് 'ആടുജീവിതം' പിറവിയെടുത്തതെങ്കിൽ കുളനട ഞെട്ടൂർ ഗ്രാമത്തിലെ മണ്ണിൽ പുത്തൻവീട്ടിലിരുന്നാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' ബെന്യാമിൻ എഴുതിയത്.
ദേശത്തിെൻറ ചരിത്രം എന്ന ഒറ്റവാക്കിലാണ് പുരസ്കാരം നേടിത്തന്ന നോവലിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ലോകത്ത്, പ്രത്യേകിച്ചും ഇന്ത്യയിലും കേരളത്തിലും 1970 മുതൽ 1990 വരെയുള്ള കാലയളവിലുണ്ടായ മാറ്റമാണ് പുസ്തകത്തിലെ പ്രമേയം.
കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവലിനെ വിവരിക്കുന്നത്. ക്രൈസ്തവസഭകളും കമ്യൂണിസവും രാഷ്ട്രീയവും കൃഷിയുമൊക്കെ പ്രതിപാദിക്കുന്ന നോവലിൽ മാന്തളിർ മത്തായി, മാന്തളിർ കുഞ്ഞുകുഞ്ഞ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് ഉൾെപ്പടെ നേതാക്കളെയും പരാമർശിക്കുന്നു.
വ്യക്തികളുടെ തീവ്രമായ മാനസികസംഘർഷങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട് നോവലിൽ.
കുളനട പഞ്ചായത്തിലെ മാന്തുക എന്ന സ്ഥലമാണ് നോവലിൽ പ്രതിപാദിക്കുന്ന മാന്തളിർ. ഈ രണ്ടുപേരുകളിലും ഗ്രാമം ഇപ്പോഴും അറിയപ്പെടുമ്പോഴും മാന്തളിർ എന്ന പേരിനോടുള്ള ഇഷ്ടം ബെന്യാമിൻ നോവലിൽ വ്യക്തമാക്കുന്നുണ്ട്.
'അൽ അറേബ്യൻ നോവൽ ഫാക്ടറി', 'മുല്ലപ്പൂ നിറമുള്ള പകലുകൾ' നോവലുകൾക്കുശേഷം 2017ലാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എഴുതാൻ തുടക്കമിട്ടതെന്ന് ബെന്യാമിൻ പറഞ്ഞു. ഇതിെൻറ ചിന്തയും തയാറെടുപ്പും 2014ൽതന്നെ തുടങ്ങിയിരുെന്നന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ആദരണീയമായ വയലാർ അവാർഡ് നേടിയതിൽ അഭിനന്ദിച്ചവർ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.