ബാർ അടിച്ചുതകർത്ത് ജീവനക്കാരനെ മര്‍ദിച്ചെന്ന കേസിൽ പ്രതി അറസ്റ്റില്‍

പാലക്കാട്‌: ബാറില്‍ അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം.

ബാറിലെത്തിയ പ്രതി പ്രകോപനം സൃഷ്ടിച്ച് മുന്‍വശത്തെ ഗ്ലാസുകളും മറ്റും അടിച്ചുതകര്‍ക്കുകയും തടയാന്‍ ശ്രമിച്ച അശോകന്‍ എന്ന ജീവനക്കാരനെ വലിച്ചിറക്കി സോഡാകുപ്പികൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പൊട്ടിയ സോഡാകുപ്പി കാട്ടി ജീവനക്കാരെ വിരട്ടി മദ്യം തട്ടിയെടുക്കുകയും അലമാരയിലെ മദ്യം എറിഞ്ഞ് പൊട്ടിച്ച് അരലക്ഷത്തിന്‍റെ നഷ്ടം വരുത്തിയതായും പൊലീസ് പറയുന്നു.

ചാലിശ്ശേരി സബ് ഇൻസ്‌പെക്ടർ ടി.അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഘത്തില്‍ അസി. സബ് ഇൻസ്പെക്ടർമാരായ കെ.ജെ.ജയൻ, കെ.എസ്. ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി.ഷൈജു, ജനമൈത്രി ബീറ്റ് ഓഫിസർ സി.അബ്‌ദുൾ കരീം എന്നിവരും ഉണ്ടായിരുന്നു. പ്രതിയുടെ പേരിൽ മുമ്പും സമാനമായ കേസ് ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Suspect arrested for vandalising bar and beating employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.