കൊച്ചി: മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കി നൽകേണ്ടത് ബിവറേജസ് കോർപറേഷെൻറ ബാധ്യതയാണെന്നും മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന പാർക്കിങ് അനുവദിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരിസരവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് വാഹനപാർക്കിങ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രർത്തിക്കുന്ന ബിവറേജ് ഔട്ട്ലറ്റിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഗതാഗതതടസ്സം ഉണ്ടാവുന്നതായും പരിസരവാസികളുടെ സ്വൈരജീവിതം തടസ്സപ്പെടുകയാണെന്നുമുള്ള എക്സൈസ് െഡപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് ഹാജരാക്കിയിരുന്നു. പാർക്കിങ്ങിന് പ്രത്യേക സ്ഥലം കണ്ടെത്തി പരാതി പരിഹരിക്കണമെന്ന് കമീഷൻ ബിവറേജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.