തിരുവനന്തപുരം: മദ്യം വാങ്ങാൻ വെർച്വൽ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സുരക്ഷാപരിശോധനകളിൽ നിരന്തരം പരാജയപ്പെടുന്നതാണ് മൊബൈൽ ആപ് യാഥാർഥ്യമാകാൻ വൈകുന്നതെന്ന് സൂചന. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്ന വിശ്വാസത്തിൽ പ്ലേ സ്റ്റോർ അനുമതിക്കായി ആപ് സമർപ്പിച്ച് കാത്തിരിക്കുകയാണ് അധികൃതർ. ആപ്പിന് ഗൂഗ്ളിെൻറ അനുമതി എന്ന് ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണനിലയിൽ അനുമതിക്കായി ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സർക്കാർസ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് െബവ്കോ. സുരക്ഷ, ലോഡ് ടെസ്റ്റിങ്ങുകളിൽ വിജയിക്കാൻ സ്റ്റാർട്ടപ് കമ്പനിക്ക് കഴിയാത്തതാണ് തടസ്സമായി നിൽക്കുന്നത്. അതെല്ലാം പരിഹരിച്ച് സമർപ്പിെച്ചന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാൽ പരിചയസമ്പത്തില്ലാത്ത സ്റ്റാർട്ടപ് കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തതിൽ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായ ആക്ഷേപവും നിലവിലുണ്ട്. ഐ.സി.ടി അക്കാദമി, സ്റ്റാർട്ടപ് മിഷൻ, ഐ.ടി മിഷൻ, െബവ്കോ പ്രതിനിധികൾക്ക് പുറമേ ഐ.ടി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സാങ്കേതികസമിതി. സ്റ്റാർട്ടപ് മിഷെൻറ ടെൻഡറിൽ 29 കമ്പനികളാണ് പങ്കെടുത്തത്. അതിൽ 10 കമ്പനികൾക്കാണ് ആപ് വികസിപ്പിക്കുന്നതിൽ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതികവൈദഗ്ധ്യത്തിന് 70 ശതമാനവും െചലവിന് 30 ശതമാനവും മാർക്കാണ് നൽകിയത്. ആപ് വികസിപ്പിക്കാൻ െതരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നതിനാലാണ് അവരെ െതരഞ്ഞെടുത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ ഇൗ കമ്പനിയുടെ ഗൂഗ്ൾ റേറ്റിങ് കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ബെവ്കോ മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഒരുസമയം അഞ്ച് പേർ മാത്രം; ഒരിക്കൽ വാങ്ങിയാൽ നാല് ദിവസം കഴിഞ്ഞ്
തിരുവനന്തപുരം: ഒാൺലൈൻ ആപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്തെ മദ്യവിൽപന സംബന്ധിച്ച് ബിവറേജസ് കോർപറേഷൻ വിശദ മാർഗരേഖ പുറത്തിറക്കി. കോവിഡ് മാർഗനിർദേശം പാലിച്ച് പൂർണമായും സാമൂഹിക അകലം പാലിച്ചാകും മദ്യവിൽപന. ഹോട് സ്പോട്ടിൽ മദ്യവിൽപന ഉണ്ടാകില്ല. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാവും വിൽപന. ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. വിർച്വൽ ക്യൂ സംവിധാനത്തിലൂടെ ടോക്കൺ എടുത്ത് വേണം മദ്യം വാങ്ങാൻ വിൽപനശാലയിലെത്തേണ്ടത്. അഞ്ച് പേരെ മാത്രമേ ഒരുസമയം മദ്യശാലയിൽ പ്രവേശിക്കാൻ അനുവദിക്കൂ. ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞാൽ മാത്രമേ ടോക്കൺ എടുക്കാൻ ഒരു വ്യക്തിക്ക് അനുമതി ലഭിക്കൂ.
മദ്യവിൽപനക്കുള്ള ആപ് നിർമാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ബെവ്കോ അധികൃതർ വ്യക്തമാക്കുന്നു.
മൊബൈൽ ആപ് നിർമിച്ച കമ്പനിക്ക് എസ്.എം.എസിൽ നിന്നും വരുമാനം കിട്ടില്ലെന്നാണ് ബെവ്കോയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.