ബേപ്പൂർ: കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടിൽനിന്ന് കാണാതായ നാലു പേരിൽ രണ്ടു േപരുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ കടലിൽ ബോട്ടിനുള്ളിലെ എൻജിനില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വ്യാഴാഴ്ച ഉച്ചക്ക് കോസ്റ്റ് ഗാര്‍ഡിെൻറ ഹെലികോപ്ടറാണ് അപകടത്തിൽപെട്ട ബോട്ട് കണ്ടെത്തിയത്.
തുടര്‍ന്ന് സമീപത്ത് മത്സ്യബന്ധനം നടത്തിയ ഗോവിന്ദ് എന്ന ബോട്ടിെൻറ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കെണ്ടത്തിയ മൃതദേഹങ്ങളിൽ ഒന്നു മാത്രമാണ് പുറത്തെടുക്കാനായത്. ഏറെനേരത്തെ ശ്രമങ്ങൾക്കു ശേഷമാണ് മൃതദേഹം കടലിൽെവച്ച് പുറത്തെടുത്തത്. ഇതുമായി ആൻമേരി എന്ന മത്സ്യബന്ധന ബോട്ട് ബേപ്പൂർ തുറമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ആരുടേതാണെന്ന് ബോട്ട് ബേപ്പൂരിൽ എത്തിയശേഷമേ വ്യക്തമാവൂ.
എൻജിനിൽ കുരുങ്ങിക്കിടക്കുന്ന രണ്ടാമത്തെ മൃതദേഹവും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. കൊച്ചിയില്‍നിന്ന് നാവികസേനയും തിരച്ചിലിന് എത്തിയിട്ടുണ്ട്. ആറു പേരുണ്ടായിരുന്ന ബോട്ടില്‍നിന്ന് രണ്ടു പേര്‍ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക് (27), സേവ്യര്‍ (58) എന്നിവരെയാണ് കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയത്. മലയാളികളായ തിരുവനന്തപുരം സ്വദേശികൾ പ്രിന്‍സ്, ജോണ്‍സ് എന്നിവരും ബോട്ടുടമ ആേൻറാ, റമ്യാസ് എന്നിവരുമാണ് കടലിലകപ്പെട്ടത്.
രക്ഷപ്പെട്ട രണ്ടു തൊഴിലാളികളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കുശേഷം ഇപ്പോൾ ബേപ്പൂരിൽ തങ്ങുകയാണ്. ബുധനാഴ്ച രാത്രി 8.30ഒാടെയായിരുന്നു അപകടം. തമിഴ്നാട്ടില്‍നിന്നുളള ഇമ്മാനുവല്‍ എന്ന ഫൈബർ ബോട്ടാണ് കപ്പല്‍ ഇടിച്ച് തകർന്നത്. ബോട്ടിലിടിച്ചത് ചരക്കുകപ്പലാണെന്നാണ് കോസ്റ്റ് ഗാര്‍ഡിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.