ബേപ്പൂർ: കോഴിക്കോട് േബപ്പൂരിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കോസ്റ്റ് ഗാർഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസമായി. ഇനി കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാകും ഉണ്ടാവുക. അതേസമയം, കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ജോൺസൺ (19), മിഴ്നാട് കൊളച്ചൽ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ് കണ്ടു കിട്ടാനുള്ളത്.
സംഭവം നടന്നയുടൻ തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവിയർ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് കൊളച്ചൽ സ്വദേശിയായ ബോട്ടുടമ ആേൻറാ (39), തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളിൽ കുടുങ്ങിയ നിലയിൽ അടുത്ത ദിവസം കെണ്ടത്തുകയും ചെയ്തിരുന്നു. മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള െതരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല.
ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂർ തുറമുഖത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. കൊച്ചി ഹാർബറിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് ആേൻറായുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവൽ’ ബോട്ട് മീൻപിടിക്കുന്നതിനായി പുറപ്പെട്ടത്. ബോട്ട് അജ്ഞാതകപ്പൽ ഇടിച്ച് തകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.