യൂട്യൂബ് വഴി സ്ത്രീവിരുദ്ധത പ്രചരിപ്പിെച്ചന്ന് ആരോപിച്ച് മധ്യവയസ്കനുമേൽ കരിഒായിൽ ഒഴിച്ച് പ്രതിഷേധം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിെൻറ വീഡിയൊ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. വിജയ് നായർ എന്നയാളുടെ വീട്ടിലെത്തിയായിരുന്നു സ്ത്രീകളുടെ സംഘം പ്രതിഷേധിച്ചത്. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരും പ്രതിഷേധക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വിജയ് നായർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറയുന്നു. ഡോ.വിജയ് പി നായര്‍ എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. നേരത്തെ ഇയാള്‍ക്ക് എതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡ്വൈസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
വിട്രിക്സ് സീൻ എന്ന യൂട്യൂബ് ചാനലിലൂടെ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണ് ഇയാളെന്ന് പരാതിയിൽ പറയുന്നു. ഫെമിനിസ്റ്റുകൾ ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ആദ്യ വനിതാ കമ്മീഷന്‍ അധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ്, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡൻറിറ്റിയിലൂടെയും വ്യക്തിഹത്യ ചെയ്യുകയാണ്.
പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ഇയാൾ ചെയ്യുന്നതെന്നും പരാതിയിലുണ്ട്. വീഡിയോകള്‍ അടിയന്തിരമായ് നീക്കം ചെയ്യണമെന്നും യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.