യാത്രക്കിടയിൽ രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചപ്പോൾ

ഭാരത് ജോഡോ യാത്രക്ക് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയവരെ പുറത്താക്കി, യാത്ര ഇന്ന് ആലപ്പുഴയിൽ

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ല എന്നും സുധാകരൻ പറഞ്ഞു. അതേസമയം ജാഥ ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.

രാവിലെ എട്ടിന് കൊല്ലം ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് വെച്ചാണ് രാഹുൽ ഗാന്ധിയെ ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരിക്കുക. അടുത്ത മൂന്ന് ദിവസം യാത്ര ജില്ലയിലൂടെ കടന്നുപോകും. ഇന്നത്തെ പദയാത്ര ചേപ്പാട് എൻ.ടി.പി.സിയിലാണ് അവസാനിക്കുക. ചൊവ്വാഴ്ച വൈകിട്ടാണ് ജില്ലയിലെ പര്യടനം അവസാനിക്കുക.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്. തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്നലെയാണ് കേരളത്തിൽ പ്രവേശിച്ചത്. സംസ്ഥാനത്ത് ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

Tags:    
News Summary - Bharat Jodo Yatra kicks out fundraisers by threatening, Yatra today in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.