തിരുവനന്തപുരം: മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ.എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്‍ററിന്‍റെ ഭാരതീയം പുരസ്കാരം മാധ്യമം കറസ്പോണ്ടന്‍റ് അനിരു അശോകന്. തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തിരിമറി, പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ലേഖനങ്ങളുമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ആഗസ്റ്റ് 14 ന് ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഹാളിൽ ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ മുൻ ഡപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ പുരസ്കാര സമർപ്പണം നടത്തുമെന്ന് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.