കൽപറ്റ: ബി.ജെ.പി നേതാവ് പി.സി. ജോർജ് മുസ്‌ലിംകൾക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എച്ച്. ഫൈസലാണ് പരാതി നൽകിയത്. ഒരു ടി.വി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജോർജ് മുസ്‍ലിംകൾക്കെതിരെ വിഷംതുപ്പിയത്.
‘മുസ്‌ലിംകൾ എല്ലാവരും പാക്കിസ്ഥാനിലേക്ക് പോടേ. ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‍ലിംകൾ എല്ലാവരും വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളേയും കൃസ്ത്യാനികളേയും മുസ്‍ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. തുണി പൊക്കി നോക്കി കൊല്ലുന്നതാണ് അവരുടെ രീതി.
ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്. കേരളത്തിലെ സ്വത്ത് മുഴുവൻ മുസ്‌ലിംകൾ കൊള്ളയടിക്കുകയാണ്. അവർക്ക് മറ്റ് മതസ്ഥരോട് സൗമനസ്യമില്ല. അവർക്ക് ഇന്ത്യയല്ല, പാക്കിസ്ഥാനാണ് വേണ്ടത്’ തുടങ്ങിയ അത്യന്തം നീചമായ പ്രസ്താവനകൾ വംശീയ മുൻവിധിയോട് കൂടിയുള്ളതും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗവുമാണ് എന്ന് പരാതിയിൽ പറയുന്നു.
മതസമൂഹങ്ങൾ തമ്മിൽ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തിൽ സ്പർധയുണ്ടാക്കി വർഗീയ കലാപം സൃഷ്ടിച്ച് അതുവഴിടൊഷ്ട്രീയ നേട്ടങ്ങൾക്ക് വഴിയൊരുക്കാനാണ് ജോർജ് വിദ്വേഷ പ്രചാരണം വഴി ലക്ഷ്യമിടുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ജില്ല സെക്രട്ടറി സക്കീർ ഹുസൈൻ മീനങ്ങാടി, ഹംസ ഗൂഡലായി എന്നിവരും പി.എച്ച്. ഫൈസലിനൊപ്പം ഉണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.