ഉദ്യോഗാർഥികളുടെ മെറിറ്റ് അട്ടിമറിക്കുന്ന എ.കെ.ജി സെന്ററിലെ ഭാസ്കരപട്ടേലും സർവകലാശാലകളിലെ വിധേയന്മാരും

കോഴിക്കോട് : ഭാസ്കരപട്ടേലും വിധേയന്മാരും സംസ്ഥാനത്തെ സർവകലാശാലകളിലെ ഉദ്യോഗാർഥികളുടെ മെറിറ്റ് അട്ടമറിക്കുന്ന പൊറാട്ട് നാടകമാണ് കണ്ണൂരിൽ അരങ്ങേറുന്നത്. ഭാസ്കപട്ടേൽ എ.കെ.ജി സെന്ററിലോ സെക്രട്ടറിയേറ്റിലോ ഇരുന്ന് വിധേയന്മാരായ വി.സിമാർക്ക് നിർദേശം നൽകുന്നു. വിസിമാർ അത് ശിരാസാവഹിക്കുന്നു.

സംസ്ഥാനത്തെ നാല് യുവനേതാക്കളുടെ ഭാര്യമാരാണ് പ്രധാനമായും അടുത്തകാലത്ത് വിവാദത്തിലായത്. സ്പീക്കർ എം.ബി രാജേഷ്, പി.കെ. ബിജു, എ.എൻ. ഷംസീർ, കെ.കെ രാഗേഷ് എന്നിവരുടെ ഭാര്യമാരുടെ ഇന്റർവ്യൂവാണ് വിവാദമുയർത്തിയത്. എല്ലാം മെറിറ്റ് അട്ടിമറിച്ച് നടത്തിയതും നടത്തുന്നതുമായ ഇന്‍റർവ്യൂകളും നിയമനങ്ങളും.

അതിൽ ഒടുവിലത്തെ അട്ടിമറിയാണ് കെ.കെ രാ​ഗേഷിന്റെ പ്രിയ വർഗീസിന്റേത്. ഗവർണർ ഇടപെട്ടതിനാലാണ് താൽകാലികമായി പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ സ്ഥാനം തെറിച്ചത്. അസോസിയേറ്റ് പ്രഫസറാകാൻ യോഗ്യത എട്ടു വർഷത്തെ അധ്യാപന പരിചയം വേണമെന്നാണ്. അത് പ്രിയ വർഗീസിനില്ല. ഇന്റർവ്യൂവിന് ബോർഡിന് പുറത്ത് നിൽക്കാൻ മാത്രമുള്ള യോഗ്യതയേ പ്രിയ വർഗീസിനുള്ളുവെന്നാണ് ആരോപണം.

യു.ജി.സി മറുപടി നൽകാത്തതിനാലാണ് നിയമനം നടത്തിയെന്നാണ് വി.സിയുടെ പുതിയ വ്യാഖ്യാനം. ഏഴ് ഗവേഷണ പേപ്പറുകൾ, ഗവേഷണ പരിചയം തുടങ്ങിവ അസോസിയേറ്റ് പ്രഫസർക്ക് ആവശ്യമാണ്. ഇന്റർവ്യൂവിനെ വിളിക്കുന്നതിന് മുമ്പ് തന്നെ അധ്യാപന പരിചയം പരിശോധിക്കേണ്ടതാണ്. അതു പരിശോധിച്ചിട്ടും പ്രിയ വർഗീസിനെ ഒഴിവാക്കിയില്ല.

ഇന്റർവ്യൂവിന് പാർട്ടിയുടെ വിധേയന്മാർ കസേരയിൽ വിഷയ വിദഗ്ധന്മാരിയി നിരന്ന് ഇരുന്നപ്പോൾ എല്ലാം മെറിറ്റും അട്ടിമറിക്കപ്പെടും. രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയക്ക് 14 വർഷത്തെ അധ്യാപന പരിചയമുണ്ടെന്ന് അവർ അറിഞ്ഞില്ല. പുറത്തുവന്ന വിവര പ്രകാരം പ്രിയ വർഗീസിന് മൂന്ന് വർഷവും 11 മാസത്തെയും അധ്യാപന പരിചയമാണുള്ളത്. എന്നിട്ടും ഒന്നാം റാങ്ക് ലഭിക്കുന്നത് ചിലർ സമൻമാരേക്കാൾ സമൻമാരായി മാറുന്നതിനാലാണ്.

സ്പീക്കറുടെ ഭാര്യ ശ്രീ ശങ്കരാചാര്യ സർവകാശാലയിൽ എല്ലാം മാനദണ്ഡം അട്ടിമറിച്ചാണ് നിയമം നേടിയതെന്ന് അക്കാദമിക് ലോകത്തിന് അറിയാം. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് മാത്രം അത് മനസിലായിട്ടില്ല. സ്പീക്കർ കസേരയിലിരിക്കുന്ന രാജേഷ് പോലും ഭാര്യയെക്കാൾ മെറിറ്റിനെക്കുറിച്ചാണ് വാചാലനായത്.

ഇടതു പാർട്ടിനേതാക്കളുടെ ഭാര്യമാർക്ക് നിയമനം നടത്താനുള്ള സ്ഥാപനങ്ങളായി സർവകലാശാലകൾ മാറിയിട്ട് കാലമേറെയായി. പാർട്ടി നേതൃത്വം അധ്യാപക നിയമനത്തിലടക്കം വി.സിമാരെ നിയന്ത്രിക്കുന്നത് പുതിയ കാര്യമല്ല.  ജവഹർലാൽ നെഹ്റു സർവ കലാശാലയിൽ നിന്ന് കേരളത്തിലെത്തിയ വി.സി പോലും എ.കെ.ജി സെന്ററിലെ കുറിപ്പിന് കീഴടങ്ങിയാണ് നിയമനങ്ങൾ നടത്തിയത്.

കോട്ടയം എം.ജി സർവകലാശാലയിൽ കേരള ചരിത്രകാരൻ വി.സിയായിരുന്നപ്പോൾ എസ്.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരികെ കയറ്റിയത് കോടതി റദ്ദാക്കിയിരുന്നു. കേരള സർവകലാശാലയിലെ നിയമനങ്ങളിൽ നിരന്തരം ഇടപെട്ട് നടത്തിയ അട്ടിമറികളുടെ കഥ ധാരാളമാണ്. 

Tags:    
News Summary - Bhaskara Patel of AKG Center and his minions in universities subverting merit of candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.