തിരുവനന്തപുരം: കൃഷിക്കും താമസത്തിനും പതിച്ചുനൽകിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് ക്രമപ്പെടുത്തുന്നതിനുള്ള ഭൂപതിവ് നിയമഭേദഗതി വിജ്ഞാപനമായി. കഴിഞ്ഞ സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയ ബില്‍ കഴിഞ്ഞമാസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. എന്നാല്‍ ബില്‍ വിജ്ഞാപനം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന് അനുമതി നൽകിയിരുന്നില്ല.
വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച സാഹചര്യത്തില്‍, 1960ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ ആക്ടിന്റെ ഭേദഗതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയില്‍ പട്ടയം നൽകിയ ഭൂമിയുടെ കൈവശക്കാര്‍ക്കാണ് നിയമഭേദഗതി ആശ്വാസമാകുന്നത്. തലമുറകള്‍ക്ക് മുമ്പ് കൃഷിക്കും താമസത്തിനുമായി പട്ടയം കിട്ടിയ ഭൂമിയില്‍ പലരും ഉപജീവനത്തിനായി മറ്റ് നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങളും ഇത്തരം ഭൂമിയിലുണ്ട്. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി നൽകിയിട്ടില്ലാത്തതിനാല് ഭൂമിയുടെ ക്രയവിക്രയവും മറ്റും കാലങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. നിയമഭേദഗതി ഇതിന് പരിഹാരമാകും. ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടരൂപവത്കരണത്തോടെ മാത്രമേ വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.