നെടുങ്കണ്ടത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം. 33,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഭണ്ഡാരവും ക്ഷേത്രത്തിന്റെ ഓഫിസ് കതകും ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തില്‍ നിന്നും മുപ്പതിനായിരത്തോളം രൂപയും ഓഫിസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും മോഷണം പോയതായാണ് വിവരം.

പൂജകള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ ക്ഷേത്രം അടച്ചതാണ്. വെള്ളിയാഴ്ച പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ആറു മാസം മുമ്പായിരുന്നു ക്ഷേത്രത്തിൽ ഉത്സവം. ഇതിനു ശേഷം ഭണ്ഡാരം തുറന്നിട്ടില്ല.

നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗധര്‍, വിലരടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

Tags:    
News Summary - temple theft in idukki nedumkandam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.